ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ദ്രൗപധി മുർമുവാണ് എൻ ഡി എയുടെ സ്ഥാനാർത്ഥി. പ്രതിപക്ഷത്തിന് വേണ്ടി യശ്വന്ത് സിൻഹയാണ് മത്സരിക്കുന്നത്. പ്രത്യേക ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എം പിമാരുടെ വോട്ടുകളുടെ മൂല്യം 700 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എം എൽ എമാരുടെ വോട്ടു മൂല്യം കണക്കാക്കുന്നത്.
വോട്ടെടുപ്പിൽ ഏറ്റവും നിർണായകവമാവുക ഉത്തർപ്രദേശാണ്. എന്നാൽ ഏറ്റവും കുറവ് സിക്കിമിൽ ആയിരിക്കും എന്നാണ് റിപ്പോർട്ട്. 7 ആണ് സിക്കിമിലെ ഒരു എം എൽ എയുടെ വോട്ടുമൂല്യം. ഉത്തര്‍പ്രദേശിലെ ഒരു എം എല്‍ എയുടെ വോട്ടുമൂല്യം 208 ആണ്. 403 അംഗ സഭയാണ് ഉത്തർപ്രദേശിൽ ഉള്ളത്. ആകെ എം എൽ എമാരുടെ വോട്ട് മൂല്യം 83,824 ആണ്.