സ്മാര്‍ട്ട് ഫോണ്‍ രംഗത്തു വീണ്ടും തരംഗമാവുകയാണ് ഷവോമി.
ഹാന്‍ഡ്‌സെറ്റ് റെഡ്മി നോട്ട് 4ന്റെ വില വീണ്ടും കുറച്ചിരിക്കുകയാണ്.
ഷവോമി നോട്ട് 4 (3 ജിബി വേരിയന്റ്) 10,999 രൂപയില്‍ നിന്ന് 1,000 രൂപയായാണ് കുറച്ചിരിക്കുന്നത്. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ആണ് വിവരം അറിയിച്ചത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഹാന്‍ഡ്‌സെറ്റാണ് റെഡ്മി നോട്ട് 4. റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) വില്‍ക്കുന്നത് 11,999 രൂപയ്ക്കാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് റെഡ്മി നോട്ട് 4ന് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്തത്.
എംഐ ഡോട്ട് കോം, ഫ്‌ലിപ്കാര്‍ട്ട് എന്നിവ വഴിയാണ് വില്‍പന നടക്കുക.
ഫ്‌ലിപ്കാര്‍ട്ട് വഴി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 11,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഇതിനു പുറമെ ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും.
മാസത്തില്‍ 2,000 രൂപയ്ക്ക് ഇഎംഐ ആയും ഹാന്‍ഡ്‌സെറ്റ് വാങ്ങാം.