ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഗ്ലോസ്റ്ററിന്റെ വില ഉയർത്തിയിരിക്കുകയാണ് മോറിസ് ഗാരേജസ്. വാഹനത്തിന്റെ ആമുഖ വിലനിർണ്ണയ കാലാവധി അവസാനിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. നിലവിൽ വാഹനത്തിന്റെ വില ഒരു ലക്ഷം രൂപ വരെ കമ്പനി ഉയർത്തി. എം‌ജിയുടെ മുൻ‌നിര എസ്‌യുവി ഇപ്പോൾ 29.98 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയ്ക്ക് വരുന്നു.

 

പുതുക്കിയ വിലകളിൽ 50,000 രൂപ വിലമതിക്കുന്ന എം‌ജിയുടെ ഷീൽഡ് സെയിൽസ് കസ്റ്റമൈസേഷൻ പാക്കേജ് ഉൾപ്പെടുന്നു. രണ്ട് ഡീസൽ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോ എഞ്ചിൻ 163 bhp കരുത്തും 375 Nm torque ഉം വികസിപ്പിക്കുന്നു. ഒരു ലക്ഷം രൂപ വിലവർധനവോടെ ബേസ്-സ്പെക്ക് ഗ്ലോസ്റ്റർ സൂപ്പർ വേരിയന്റാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്, ടോപ്പ്-സ്പെക്ക് ഗ്ലോസ്റ്റർ സാവിയെയാണ് ഈ വില വർധന ഏറ്റവും കുറച്ച് ബാധിച്ചത്.

 

ഉയർന്ന സ്പെക്ക് മോഡലുകളിൽ 2.0 ലിറ്റർ ട്വിൻ-ടർബോ മോട്ടോർ ക്ലാസ് ലീഡിംഗ് 218 bhp കരുത്തും 470 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാകുന്നു. ഇരട്ട-ടർബോ എഞ്ചിൻ ഫോർ വീൽ ഡ്രൈവ് സജ്ജീകരണത്തിൽ വരുമ്പോൾ സിംഗിൾ ടർബോ യൂണിറ്റ് റിയർ വീൽ ഡ്രൈവായിട്ടാണ് വരുന്നത്. ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് എന്നിവയുൾപ്പെടെയുള്ള സെഗ്മെന്റ്-ഫസ്റ്റ് ലെവൽ -1 ഓട്ടോണോമസ് സുരക്ഷാ സവിശേഷതകളാണ് ഗ്ലോസ്റ്ററിന്റെ ഹൈലൈറ്റ്. എം‌ജി ഗ്ലോസ്റ്ററിന്റെ പ്രധാന എതിരാളികൾ ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര അൾടുറാസ് G4 എന്നിവയാണ്.

Top