ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില കുറച്ചു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയിലെ വില 1473 രൂപയായി. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ് വില.
എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ പാചകവാതക സിലിണ്ടര്‍ വില നിര്‍ണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിര്‍ണ്ണയം നടത്തുന്നത്.
അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവില്ല. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ് വില.ഏപ്രില്‍ മാസത്തിലാണ് അവസാനമായി ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചത്.