കൊച്ചി: ഒരു കിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില കുത്തനെ ഇടിഞ്ഞ് 20 രൂപക്കും താഴെയായി. പ്രമുഖ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12 രൂപയില്‍ താഴെയാണ്.