വിപണിയില്‍ ഉള്ളി വില ഉയർന്നു ; കിലോയ്ക്ക് നൂറ്റി നാൽപത് രൂപ

കൊച്ചി : പച്ചക്കറി വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് നൂറ്റി നാൽപത് രൂപയായി കുതിക്കുന്നു.

ചുവന്ന ഉള്ളിക്ക് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ കിലോയ്ക്ക് നൂറ്റി നാൽപത് രൂപ നൽകണം.‍

ചില്ലറ വിപണിയിലെത്തുമ്പോള്‍ വില വീണ്ടും വർധിക്കും .

മുരിങ്ങയുടെ വില കിലോഗ്രാമിന് നൂറു രൂപയിലെത്തി.

വിലക്കയറ്റത്തില്‍ മൂന്നാം സ്ഥാനം കാരറ്റിനാണ്. കിലോഗ്രാമിന് എഴുപത് രൂപ.

വില കയറുമ്പോഴും വിറ്റുവരവ് കുറയുകയാണെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജി.എസ്.ടിയാണ് ഇതിന് കാരണമെന്നും വ്യാപാരികൾ പറയുന്നു.

തക്കാളിക്കും പയറിനും വില കുറവുണ്ട്. രണ്ടാഴ്ച മുമ്പ് വരെ നാല്‍പത് രൂപയുണ്ടായിരുന്ന തക്കാളിക്ക് ‍ ഇരുപത്തിയഞ്ച് രൂപയാണ് ഇപ്പോൾ വില. പയറിന് ‍ മുപ്പത് രൂപ.

Top