തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും ബീയറിന്റെയും വില കൂടും.
സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയും വര്‍ധിക്കും.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വര്‍ധനവ്. ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍നിന്നു 29 ശതമാനമായി ബിവറേജസ് കോര്‍പറേഷന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവര്‍ധന.