നെയ്യാറ്റിൻകര: ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിലെ മോഷണത്തിനാണ് കൊട്ടാരക്കര തേവന്നൂർ സ്വദേശി ശങ്കരനാരയണനെ പൊലിസ് പിടികൂടിയത്. നെയ്യാറ്റിൻകര പെരുമ്പഴുതുർ മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്നര പവൻ തിരുവാഭരണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
ശങ്കരനാരയണൻ പെരുമ്പഴുതുർ ക്ഷേത്രത്തിൽ കഴിഞ്ഞ കുറേ നാളുകളായി താൽക്കാലിക പൂജാരിയായി ജോലി നോക്കി വരികയായിരുന്നു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യലിലാണ് ശങ്കരനായണൻ കുറ്റം സമ്മതിച്ചത്. തിരുവാഭരണം കൊട്ടാരക്കരയിലെ ഒരു ബാങ്കിൽ പണയം വച്ചിരിക്കുകയാണെന്ന് പ്രതി പറഞ്ഞു. നെയ്യാറ്റിൻകര അരുമാനൂർ ക്ഷേത്രത്തിൻ കഴിഞ്ഞ വർഷം താൽക്കാലിക പൂജാരിയായി ജോലി ചെയ്യുന്ന സമയം അവിടെ നിന്നും സ്വർണ്ണ പൊട്ടുകൾ മോഷ്ടിച്ച കേസിലും ശങ്കരനാരായണൻ പ്രതിയാണ്.