ഓട്ടോ എക്‌സ്‌പോയിലെ താരമാണ് അപ്രീലിയ. SR 125, സ്‌റ്റോം 125, ടുഒണോ 150, RS 150 മോഡലുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. എക്‌സ്‌പോയില്‍ സ്‌റ്റോം 125 നാണ് ആരാധകര്‍ കൂടുതല്‍. SR 125നെ അടിസ്ഥാനപ്പെടുത്തിയുള്ള സ്‌റ്റൈലന്‍ സ്‌കൂട്ടറാണ് അപ്രീലിയ സ്റ്റോം 125.
ഏപ്രണിനോട് ചേര്‍ന്നുള്ള ഡ്യൂവല്‍ ഹെഡ്‌ലാമ്പ്, ട്വിന്‍പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂര്‍ച്ചയേറിയ ഡിസൈന്‍ ശൈലി എന്നിവ സ്‌റ്റോം 125ന്റെ വിശേഷങ്ങളാണ്. 12 ഇഞ്ച് വീലുകളിലാണ് സ്‌റ്റോം 125 ഒരുക്കിയിരിക്കുന്നത്.
അതേസമയം SR 125 സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത് 14 ഇഞ്ച് വീലുകളിലാണ്. നിലവാരമേറിയ വീ റബ്ബര്‍ ഡ്യൂവല്‍ പര്‍പസ് ട്യൂബ്‌ലെസ് ടയറുകളാണ് അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറില്‍ ഇടംപിടിക്കുന്നത്.
ഓഫ്‌റോഡ് ടയറുകളുടെ പശ്ചാത്തലത്തില്‍ ഓഫ്‌റോഡിംഗും സ്‌റ്റോം 125ല്‍ സാധ്യമാണ്. 124 സിസി ത്രീ വാല്‍വ് സിംഗിള്‍സിലിണ്ടര്‍ എഞ്ചിനാണ് അപ്രീലിയ സ്റ്റോം 125ല്‍ ഒരുക്കിയിരിക്കുന്നത്. 9.46 bhp കരുത്തും 8.2 Nm torque ഉത്പാദിപ്പിക്കും. 6.5 ലിറ്ററാണ് സ്റ്റോം 125 സ്‌കൂട്ടറിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.