കല്യാണ്‍സിംഗിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ദുഃഖം വാക്കുകള്‍ക്ക് അതീതമാണെന്നും മികച്ച രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാണ്‍ സിംഗെന്നും മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കല്യാണ്‍ സിങ്ങിന്റെ മകന്‍ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും മോദി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ചു. കല്യാണ്‍ സിംഗിന് ജനങ്ങളുമായി ‘മാന്ത്രികബന്ധ’മുണ്ടായിരുന്നെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടങ്ങിയവരും അനുശോചനം അറിയിച്ചു.

Top