അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് നരേന്ദ്രമോദി

Narendra modi

നാസിക്: അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ ചിലരുടെ അഭിപ്രായ പ്രകടനം സംശയകരമാണെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതാല്‍പര്യത്തേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കും വോട്ടിനും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും മോദി കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിനെ വീണ്ടും ഭൂമിയിലെ സ്വര്‍ഗ്ഗമാക്കുമെന്നും കശ്മീരികളുടെ മനസ്സിലെ മുറിവുണക്കുമെന്നും മോദി വ്യക്തമാക്കി.

Top