പ്രധാനമന്ത്രി ജമ്മുകശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരുമായി ബന്ധപ്പെട്ട് ബിജെപി ഭരണകൂടം സ്വീകരിക്കുന്ന നിര്‍ണായക നടപടിയാണിത്. ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി എടുത്ത് കളഞ്ഞതുള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 ആഗസ്റ്റില്‍ ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും പങ്കെടുത്തിരുന്നു.

Top