പദവിയിലിരിക്കെ അമ്മയാകാനുള്ള തയ്യാറെടുപ്പില്‍ പ്രധാനമന്ത്രി ജാകിന്‍ഡ

prime minister

വെല്ലിങ്ങ്ടണ്‍: പ്രധാനമന്ത്രി പദവിയിലിരിക്കെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജാകിന്‍ഡ ആര്‍ഡണ്‍. ഈ വര്‍ഷം തങ്ങള്‍ക്ക് ആദ്യ കുഞ്ഞ് പിറക്കാന്‍ പോവുകയാണ് എന്ന് വെള്ളിയാഴ്ച രാവിലെയാണ് ജാകിന്‍ഡ ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രധാനമന്ത്രിയായിരിക്കെ അമ്മയായ ആദ്യ വ്യക്തിയാണ് ബേനസീര്‍ ഭൂട്ടോ. ഇതിനുശേഷം പദവിയിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കുന്ന പ്രധാന മന്ത്രിയായി ചരിത്രത്തില്‍ ഇടംനേടുകയാണ് ജാകിന്‍ഡ. ന്യൂസിലാന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയാണ് മുപ്പത്തേഴുകാരിയായ ജാകിന്‍ഡ ആര്‍ഡണ്‍.

പ്രധാമന്ത്രിയാകുമെന്ന വിവരം ലഭിക്കുന്നതിനു ആറ് ദിവസം മുന്‍പാണ് താന്‍ അമ്മയാകാന്‍ പോവുകയാണെന്ന വിവരം അറിയുന്നതെന്ന് ജാകിന്‍ഡ വ്യക്തമാക്കി. അതേസമയം തന്റെ അഭാവത്തില്‍ ഫസ്റ്റ് പാര്‍ട്ടി നേതാവ് വിന്‍സ്റ്റന്‍ പീറ്റേഴ്‌സ് ആക്ടിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ഡേണ്‍ പറഞ്ഞു.

പത്ത് വര്‍ഷം ഭരിച്ച നാഷ്ണല്‍ പാര്‍ട്ടിക്ക് സെപ്തംബര്‍ 23ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായി .അതേസമയം രണ്ടാം സ്ഥാനത്ത് വന്ന ലേബര്‍ പാര്‍ട്ടിയുടെ നേതാവായി ജാകിന്‍ഡ വന്നപ്പോള്‍ ന്യൂസിലന്‍ഡ് ഫസ്റ്റും ഗ്രീന്‍ പാര്‍ട്ടിയും പിന്‍തുണ പ്രഖ്യാപിച്ചിരുന്നു.

Top