ന്യൂഡല്‍ഹി: ഒറ്റ ദിവസം 9500 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് ചരിത്രം കുറിക്കും.
രാജസ്ഥാനിലാണ് ഉദ്ഘാടനങ്ങളുടെ വേദിയൊരുങ്ങുന്നത്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ (പി.എം.ജി.എസ്.വൈ) നിര്‍മ്മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളുടെ ഉദ്ഘാടനവും നൂറുകണക്കിന് പുതിയ പദ്ധതികളുടെ തുടക്കവുമാണ് മോദി നിര്‍വഹിക്കുന്നത്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
ദേശീയപാത അതോറിട്ടിയുടെ 3,000 കിലോമീറ്റര്‍ റോഡ് വികസനവും ഇതില്‍പ്പെടുന്നു. 150 റോഡുകള്‍ നിര്‍മ്മിക്കുന്നത് 15,000 കോടി രൂപ ചെലവിട്ടാണ്. ഉദ്ഘാടനത്തില്‍ നല്ലൊരു പങ്കും വേദിയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും.