സിംഗപ്പൂര്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ സ്‌നേഹസമ്മാനം. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്‌സീന്‍ ലോംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 6-ാം നൂറ്റാണ്ടിലെ ബുദ്ധ പ്രതിമയാണ് സമ്മാനിച്ചത്. പല്ലവ ലിപിയില്‍ സംസ്‌കൃത പദങ്ങള്‍ പ്രതിമയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ആസിയാന്‍ അംഗങ്ങളായ മൂന്ന് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും ഇടപെടലുകളും വര്‍ദ്ധിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര. ഇന്‍ഡോനേഷ്യയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 15 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 3 രാജ്യങ്ങളും സന്ദര്‍ശിച്ചതിന് ശേഷം ശനിയാഴ്ച ഇന്ത്യയിലേക്ക് തിരിച്ചെത്തും.