ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്നും അതിന്റെ ഭാഗമായാണ് ഏഴ് തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഭീകരവാദം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് അത് പലരൂപത്തിലും രാജ്യങ്ങളെ കീഴടക്കാന്‍ ശമിക്കുകയും ചെയുന്നുണ്ട്. ഐഎസ്, ദേശ് ഭീകരവാദികളെല്ലാം സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നുണ്ട്, ഇത്തരം സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും നജീബ് റസാക്ക് പറഞ്ഞു. വേണ്ടിവന്നാല്‍ ഭീകരവാദത്തിനെതിരെ സംയുക്ത നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വ്യോമയാന-വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെ ഏഴുകരാറുകളില്‍ ഇരു രാഷ്ട്ര നേതാക്കകളും കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു.