ഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഭൂട്ടാന്‍ രാജാവും പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്രമോദിയുടെ അവസാന വിദേശ സന്ദര്‍ശനമായിരിക്കും ഭൂട്ടാനിലേതെന്നാണ് കണക്കാക്കപ്പെടുന്നത്. നരേന്ദ്രമോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ ഭൂട്ടാനിലെങ്ങും ഉയര്‍ന്നിട്ടുണ്ട്.