‘വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനം ആശീര്‍വദിക്കു’; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

ഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോലിന്റെ പിന്നാലെ നടന്നതില്‍ അഭിമാനമെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ രൂക്ഷഭാഷയില്‍ പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനം ആശീര്‍വദിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തെ പലര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോണ്‍ഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമര്‍ശിച്ചു.

ന്യൂനപക്ഷങ്ങള്‍ എവിടെയെന്ന് ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് മറുപടി പറഞ്ഞത്. സ്ത്രീകളിലും യുവാക്കളിലും കര്‍ഷകരിലും ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. കോണ്‍ഗ്രസിലെ കുടുംബഭരണം കാരണം കഴിവുള്ളവര്‍ക്ക് ഉയരാനായില്ലെന്നും മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ല. എന്നാല്‍ കുടുംബം പാര്‍ട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജ്‌നാഥ് സിംഗിന്റെയും അമിത് ഷായുടെയും കുടുംബങ്ങള്‍ പാര്‍ട്ടി നടത്തുന്നില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.

Top