ബെംഗളൂരു: ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുതെന്ന ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ജനങ്ങളോട് ഭീം ആപ്പ് ഉപയോഗിക്കണമെന്നും, നോട്ട് രഹിത പണം കൈമാറല്‍ രീതി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യക്കാരുടെ ക്ഷേമത്തിനു വേണ്ടിയാണ് ഓരോ രൂപയും സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നും മോദി പറഞ്ഞു.
വികസനത്തിന്റെ ഫലം ഗുണഭോക്താക്കളില്‍ എത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും, ഇതില്‍ അഴിമതിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനത്തെ വഞ്ചിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടകയിലെ ഉജൈറില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.