ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് പങ്കുവച്ചുകൊണ്ട് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് പ്രധാനമന്ത്രി സംഭാവന അഭ്യര്‍ത്ഥിച്ചത്. രാഷ്ട്രനിര്‍മാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നല്‍കാനാണ് ആഹ്വാനം.
‘ബിജെപിക്ക് സംഭാവന നല്‍കുന്നതിലും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിലും എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രനിര്‍മാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’- മോദി കുറിച്ചു. 2000 രൂപ സംഭാവന നല്‍കിയ രസീതിന്റെ ചിത്രം സഹിതമാണ് മോദിയുടെ ട്വീറ്റ്.
കഴിഞ്ഞ മാസം ഇലക്ട്രല്‍ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി വന്നിരുന്നു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പൊതുജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി സംഭാവന അഭ്യര്‍ത്ഥിച്ചത്.
I am happy to contribute to @BJP4India and strengthen our efforts to build a Viksit Bharat.
I also urge everyone to be a part of #DonationForNationBuilding through the NaMoApp! https://t.co/hIoP3guBcL pic.twitter.com/Yz36LOutLU
— Narendra Modi (@narendramodi) March 3, 2024