ഹൈദരാബാദ്: നടനും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണുമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിയില്‍ പവന്‍ കല്യാണ്‍ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ ‘ബിസി(ബാക്വേഡ് ക്ലാസ്) ആത്മ ഗൗരവ സഭ’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാരുന്നു മോദി. തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റിലാണ് ജന്‍ സേന പാര്‍ട്ടി മത്സരിക്കുന്നത്.
കോണ്‍ഗ്രസ് ഞങ്ങളില്‍നിന്ന് അകന്നത് നന്നായി: രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് മധ്യപ്രദേശില്‍സംസ്ഥാനത്ത് വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെങ്കിലും താരത്തിന്റെ വലിയ ആരാധകപിന്തുണയിലൂടെ നേട്ടം കൈവരിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റില്‍ ഒരു സീറ്റു മാത്രം ലഭിച്ച ബിജെപി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജന്‍ സേവ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടത്.
ദേശീയ സുരക്ഷയില്‍ മോദി എടുക്കുന്ന കര്‍ക്കശമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പ് നേട്ടം നോക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തന്നെ മോദിയിലേക്ക് ഏറെ അടുപ്പിച്ചെന്നാണ് പവന്‍ കല്യാണ്‍ ഹൈദരാബാദിലെ പരിപാടിയില്‍ പറഞ്ഞത്. തെലങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ജലം, തൊഴില്‍, തെലങ്കാനയ്ക്കായി ഫണ്ട് എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍. എന്നാല്‍ സംസ്ഥാനം രൂപീകൃതമായിട്ടും ഇതൊന്നും നടപ്പായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു നേട്ടം നോക്കിയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത് എങ്കില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കില്ലായിരുന്നു, മുത്തലാഖ് നിരോധിക്കില്ലായിരുന്നു, രാമക്ഷേത്രം നിര്‍മിക്കില്ലായിരുന്നു. രാജ്യത്തിന്റെ വികസനവും ആഭ്യന്തരസുരക്ഷയുമാണ് പ്രധാനം. അതുകൊണ്ടാണ് എനിക്ക് മോദിയെ ഇഷ്ടം. ഇനി ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍”- പവന്‍ കല്യാണ്‍ പറഞ്ഞു. നവംബര്‍ 30നാണ് തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.