ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യന്‍ പ്രധാന മന്ത്രിയായി അധികാരത്തിലേറ്റ നരേന്ദ്ര മോദി കേരളത്തിലെത്തുന്നു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായാണ് മോദി കേരളത്തില്‍ എത്തുന്നത്.പ്രധാനമന്ത്രി ജൂണ്‍ എട്ടിന് കേരളത്തില്‍ എത്തുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പുതിയ മന്ത്രിസഭയിലെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മോദിയ്‌ക്കൊപ്പം കേരള സന്ദര്‍ശനത്തിന് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ദര്‍ശനത്തിനെത്തുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു.മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ എത്തിയ മോദി തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.