സന്ദേശ്ഖാലി കൂട്ട ബലാത്സംഗം;ഇരകളായ സ്ത്രീകളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബര്‍സാത്തിലെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു സ്ത്രീകളെ മോദി സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രിയുമായിട്ടുള്ള കൂടികാഴ്ച്ചയില്‍ സ്ത്രീകള്‍ അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും പങ്കുവെച്ചു. സ്ത്രീകള്‍ നേരിട്ട അതിക്രമങ്ങളെ പറ്റി ബിജെപി ജനറല്‍ സെക്രട്ടറി അഗ്‌നിമിത്ര പോളും മോദിയെ ധരിപ്പിച്ചു. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍ പലരും ആഴത്തില്‍ വേദനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും സ്ത്രീകള്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും ഭൂമി കൈയേറ്റവും കൊണ്ട് സന്ദേശ്ഖാലി ദ്വീപ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സസ്‌പെന്‍ഷനിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരെ കടുത്ത നടപടി വേണമെന്നും പ്രധാനമന്ത്രിയോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു.ഒരു പിതാവിനെപ്പോലെ ക്ഷമയോടെയാണ് പ്രധാനമന്ത്രി ഞങ്ങളുടെ വാക്കുകള്‍ കേട്ടത് എന്ന് അവരില്‍ ചിലര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Top