ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

modi

ന്യൂഡല്‍ഹി: ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും.

കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദിയുടെ യാത്ര.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ദോക് ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയ ശേഷമുള്ള മോദി – ഷിജിന്‍പിങ് കൂടിക്കാഴ്ചയാണ് സന്ദര്‍ശന പരിപാടികളില്‍ ശ്രദ്ധേയം

‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന സന്ദേശവുമായാണ് ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടി ചേരുന്നത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ബ്രിക്‌സ് സമ്മേളന ശേഷം മ്യാന്‍മറും സന്ദര്‍ശിച്ച് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി തിരിച്ചെത്തുക.

Top