ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27, 28 തീയതികളില്‍ രാജസ്ഥാനും ഗുജറാത്തും സന്ദര്‍ശിക്കും. ജൂലൈ 27ന് രാവിലെ 11.15ന് രാജസ്ഥാനിലെ സീക്കറില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3:15ന് അദ്ദേഹം ഗുജറാത്തിലെ രാജ്കോട്ടില്‍ എത്തിച്ചേരും.
രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം അദ്ദേഹം സന്ദര്‍ശിക്കും. അതിനുശേഷം, വൈകുന്നേരം 4:15 ന് രാജ്കോട്ടിലെ റേസ് കോഴ്സ് മൈതാനത്ത് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജൂലൈ 28-ന് രാവിലെ 10.30-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി ‘സെമിക്കോണ്‍ ഇന്ത്യ 2023’ ഉദ്ഘാടനം ചെയ്യും.