ദില്ലി: മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായിരുന്നു വാട്‌സ്ആപ്പിലെ ചാനലുകള്‍. വാട്ട്സ്ആപ്പ് ചാനലില്‍ 17 ലക്ഷം ഫോളോവേഴ്സുമായി നരേന്ദ്ര മോദി. ടെക്സ്റ്റ്, ചിത്രങ്ങള്‍, വിഡിയോകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവ ഫോളോവേഴ്‌സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകള്‍ ആദ്യം തുടങ്ങിയവരില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ചു 24 മണിക്കൂറില്‍ 10 ലക്ഷം ആളുകളാണ് മോദിയെ വാട്‌സാപ്പ് ചാനലില്‍ ഫോളോ ചെയ്തത്.
നിരവധി പ്രമുഖര്‍ ഇതിനോടകം വാട്‌സാപ്പ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ 51 ലക്ഷം ആളുകളാണ് നിലവില്‍ വാട്‌സാപ്പ് ചാനലില്‍ പിന്തുടരുന്നത്. അതേപോലെ അക്ഷയ് കുമാറിനു 41 ലക്ഷവും കത്രീന കൈഫിനു 84 ലക്ഷവും ആരാധകരുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖര്‍ വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് ചാനലില്‍ ചേരാനായി WhatsApp-ലേക്ക് പോയി ‘അപ്ഡേറ്റുകള്‍’ ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. സ്‌ക്രീനിന്റെ താഴെയുള്ള ‘ചാനലുകള്‍ കണ്ടെത്തുക’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് കാണാം. കൂടാതെ വലത് കോണിലുള്ള ‘സെര്‍ച്ച്’ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വിവിധ ചാനലുകള്‍ കണ്ടെത്താം. ചേരുന്നതിന്, ചാനലിന്റെ പേരിന് അടുത്തുള്ള ‘+’ ഐക്കണ്‍ ടാപ്പുചെയ്യുക.