ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീന്‍സിലേക്ക്

modi

ന്യൂഡല്‍ഹി: ഫിലിപ്പീന്‍സില്‍ നടക്കുന്ന ഇന്ത്യ-ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 12നു പുറപ്പെടും.

ഇന്ത്യ-ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടികള്‍ 14നാണ് നടക്കുക. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം മറ്റ് പ്രധാന വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ചയാണ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്.

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി വ്യാപാരമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി (കിഴക്കന്‍ രാജ്യങ്ങള്‍) പ്രീതി സരണ്‍ പറഞ്ഞു.

Top