കുവൈത്ത് പ്രധാനമന്ത്രി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കും

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കും. 76ാമത് ജനറല്‍ അസംബ്ലിയില്‍ കുവൈത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. പലസ്തീന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ കുവൈത്തിന്റെ ശബ്ദം യുഎന്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷേഖ് സബാഹ് അറിയിക്കും.

ഇതിനായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അമേരിക്കയിലേക്ക് പോയി. അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യാത്ര തിരിച്ചു.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അസ്സബാഹ്, നീതിന്യായ മന്ത്രി അബ്ദുല്ല യൂസുഫ് അല്‍ റൂമി, പ്രധാനമന്ത്രിയുടെ ദിവാന്‍ മേധാവി അബ്ദുല്‍ അസീസ് ദകീല്‍ അല്‍ ദകീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുഎന്‍ പ്രതിനിധി സംഘത്തിന് കുവൈത്ത് വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.

 

Top