ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടനെ പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്.കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസീലന്‍ഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടന്‍ ഒരുങ്ങുകയാണെന്നാണ് ദ ഗാര്‍ഡിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസിലന്‍ഡില്‍ നിയമം കൊണ്ടുവന്നത്.

വരും തലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സര്‍ക്കാരിന്റെ വക്താവ് റോയിട്ടേഴ്‌സിനെ അറിയിച്ചു.

Top