ദില്ലി : തെരഞ്ഞെടുപ്പ് ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്റിലൂടെയാണ് ത്രിപുരയിലെയും മേഘാലയയിലെയും നാഗാലാന്റിലെയും വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ബിജെപി കൂടുതൽ ശക്തമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ത്രിപുരയിലും നാഗാലാന്റിലും ബിജെപി സഖ്യം വിജയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വികസന നയത്തിനും പ്രതിച്ഛായക്കും കിട്ടിയ വിജയമെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.
Thank you Tripura! This is a vote for progress and stability. @BJP4Tripura will continue to boost the state’s growth trajectory. I am proud of all Tripura BJP Karyakartas for their spectacular efforts at the grassroots.
— Narendra Modi (@narendramodi) March 2, 2023
എന്നാൽ ത്രിപുരയിലേതടക്കം തെരഞ്ഞെടുപ്പ് ഫലത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ജനവിധിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. വന്‍തോതില്‍ പണമൊഴുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം മാത്രമെന്ന് സിപിഎം ന്യായീകരിച്ചു. ഭാരത് ജോഡോ യാത്രയടക്കം നടത്തിയിട്ടും ജനവിധി മാറ്റിയെഴുതാന്‍ കോണ്‍ഗ്രസിനായില്ല. മൂന്ന് സംസ്ഥാനങ്ങളിലുമായി കിട്ടിയത് എട്ട് സീറ്റ്. ത്രിപുരയിലടക്കം രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്താത്തത് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. നേതൃത്വത്തില്‍ ഭൂരിപക്ഷവും മൗനം തുടരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലമികാര്‍ജ്ജുന്‍ ഖർഗെയുടെ ന്യായീകരണം ഇങ്ങനെ. ബംഗാളിന് പിന്നാലെ ത്രിപുരയിലും കോണ്‍ഗ്രസുമായുള്ള സഖ്യപാളിയതില്‍ സിപിഎം ക്യാമ്പ് വലിയ നിരാശയിലാണ്.
Grateful to all those who have supported @BJP4Meghalaya in the Assembly polls. We will keep working hard to enhance the development trajectory of Meghalaya and focus on empowering the people of the state. I am also thankful to our party workers for the effort they put.
— Narendra Modi (@narendramodi) March 2, 2023