ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ അനുഭവിച്ച പ്രയാസത്തിന് പരിഹാരമായി മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തുടക്കമായി.
പ്രധാനമന്ത്രിയുടെ ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയുടെ ഭാഗമായി 2016 മുതല്‍ 2019 വരെയുള്ള 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഭവനങ്ങള്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികൊളുത്തി.
വലുതും (കുറഞ്ഞത് 25 ച.മി) ഈട് നില്‍ക്കുന്നതുമായ വീടുകള്‍ ദുരന്തമുണ്ടാകാത്ത സവിശേഷതകളോടെയാണ് നിര്‍മ്മിക്കുന്നത്.
ഇതിന് പുറമെ ആരോഗ്യകരമായ പാചകത്തിനും ശുചിമുറിക്കും പ്രത്യേക സ്ഥലം, യൂണിറ്റ് സഹായം,സമതല പ്രദേശങ്ങള്‍ക്ക് എഴുപതിനായിരം രൂപയില്‍ നിന്ന് 1.20 ലക്ഷമായും മലമ്പ്രദേശത്തും ദുര്‍ഘട പ്രദേശങ്ങളില്‍ എഴുപത്തി അയ്യായിരം രൂപയില്‍ നിന്ന് 1.30 ലക്ഷമായും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
എസ്ഇസിസി 2011 ഡേറ്റ പ്രകാരം ഗുണഭോക്താക്കളെ ഗ്രാമസഭകളാണ് തിരഞ്ഞെടുക്കുക.
ആവാസ് സോഫ്റ്റ് കൂടാതെ പിഎഫ്എംഎസ് പ്ലാറ്റ്‌ഫോം വഴി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറും (ഡിബിടി) ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭവന നിര്‍മ്മാണത്തിനായി സ്ഥലത്തിന് പറ്റിയ ഉചിതമായ ബില്‍ഡിങ്ങ് ടെക്‌നോളജി പ്രകാരമുള്ള ഡിസൈനിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.ഇത് നടപ്പാക്കുന്നതിനും പരിശോധനക്കും മൊബൈല്‍ അടിസ്ഥാന ആവാസ് ആപ്പിന്റെ ഉപയോഗവും നിര്‍ബന്ധമാണ്.
ഗുണമേന്മയുള്ള നിര്‍മ്മാണത്തിന് ഗ്രാമീണ കല്‍പ്പണിക്കാര്‍ക്ക് പരിശീലനം നല്‍കും.
തല്‍പ്പരരായ ഗുണഭോക്താക്കള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 70,000 രൂപ വരെ സഹായമൊരുക്കുമെന്നും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി നരേന്ദ്രസിംഗ് ടോമറും ഗ്രാമ വികസന സഹമന്ത്രി രാം കൃപാല്‍ യാദവും അറിയിച്ചു.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സുപ്രധാന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയാണ് തന്റെ സ്വപ്ന പദ്ധതി രാജ്യത്തിനായി പ്രധാനമന്ത്രി സമര്‍പ്പിച്ചത്.