തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ചുഴലിക്കാറ്റ് ദുരിത മേഖലയായ പൂന്തുറ സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.
ഓഖി ദുരന്തത്തെക്കുറിച്ച് വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ലെന്നും മത്സ്യതൊഴിലാളികളുടെ പ്രതിനിധികളുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുമെന്നുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
മത്സ്യത്തൊഴിലാളികളുമായി സെന്റ് തോമസ് സ്‌കൂളില്‍ വെച്ച് പത്തു മിനിറ്റ് കൂടിക്കാഴ്ചയ്ക്കാണ് സമയം അനുവദിച്ചിരിക്കുന്നത്.
കന്യാകുമാരിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്.