അഹമ്മദാബാദ്: ‘സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക’ത്തിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ രാജ്യ വ്യാപകമായി കൊണ്ടാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നും ഇതിന്റെ ഭാഗമായി പതാക ഉയർത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ വസതിയിലാണ് ഹീരാ ബെൻ പതാക ഉയർത്തിയത്. ഗ്രാമത്തിലെ കുട്ടികൾക്കൊപ്പമാണ് ഹീരാ ബെൻ സന്തോഷം ആഘോഷിച്ചത്. കുട്ടികൾക്ക് പതാകയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
അതേസമയം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തല ഉയർത്തി നിൽക്കാൻ കാരണം നമ്മുടെ ദേശീയ പതാക മുന്നോട്ടു വെക്കുന്ന ദർശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
Gandhinagar, Gujarat | Heeraben Modi, mother of Prime Minister Narendra Modi distributes national flag to children and hoists the tricolour as the #HarGharTiranga campaign begins today. pic.twitter.com/oFlFSCMCc6
— ANI (@ANI) August 13, 2022