ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര സ്ഥാനം ഒഴിയുന്നു. നൃപേന്ദ്ര മിശ്ര രാജി നിര്‍ദ്ദേശം സ്വയം മുന്നോട്ടു വച്ചതാണെന്നാണ് വിവരം.
നൃപേന്ദ്ര മിശ്രയോട് രണ്ടാഴ്ച കൂടി തുടരാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. അതേസമയം കാബിനറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന പി കെ സിന്‍ഹയെ പ്രധാനമന്ത്രിയുടെ ഒഎസ്ഡിയായി നിയമിച്ചു.