പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ ആഘോഷം കുട്ടികളോടൊപ്പം

ഫീസിലെ ജീവനക്കാരുടെ കുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വീപ്പർമാർ, തോട്ടം തൊഴിലാളികൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മക്കളാണ് ചടങ്ങിൽ പങ്കെടുത്തത്. കുട്ടികൾ പ്രധാനമന്ത്രിയുടെ കൈയ്യിൽ രാഖി കെട്ടി കൊടുത്തു.

ഓരോരുത്തരുടേയും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രധാനമന്ത്രി ചോദിക്കുന്നതും അവരെ അനുഗ്രഹിക്കുന്നതും വീഡിയോയിലുണ്ട്. ഏറെ പ്രത്യേകതയുള്ള രക്ഷാബന്ധൻ ദിനം എന്നാണ് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും രക്ഷാബന്ധൻ ദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു.

Top