‘ കോണ്‍ഗ്രസ് കുടുമ്പാധിപത്യ പാര്‍ട്ടി’; നരേന്ദ്ര മോദി

ഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടിയുമായി പ്രധാനമന്ത്രി. കോണ്‍ഗ്രസ് കുടുമ്പാധിപത്യ പാര്‍ട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ഗ്യാരന്റി ഇല്ല. ഗ്യാരന്റി ഇല്ലാത്ത കോണ്‍ഗ്രസ്സുകാര്‍ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട.

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസ് ആണ്. സ്വാതന്ത്ര്യലബ്ദി ശേഷവും രാജ്യത്ത് അടിമത്വത്തിന്റെ മാനസികാവസ്ഥ കോണ്‍ഗ്രസ് ഉണ്ടാക്കി.ലാല്‍ ബത്തി കള്‍ച്ചര്‍ കോണ്‍ഗ്രസ് രാജ്യത്ത് പ്രചരിപ്പിച്ചു.

മുഖ്യമന്ത്രിമാര്‍ക്ക് നെഹ്‌റു എഴുതിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വിശദീകരിച്ചു. ഒരുവിധത്തിലുള്ള സംവരണവും താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് നെഹ്‌റു കത്തില്‍ പറഞ്ഞതായി നരേന്ദ്രമോദി പറഞ്ഞു. നെഹ്‌റുവിന്റെ കാലം മുതല്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിരോധികളാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ തെളിഞ്ഞ് നിന്നത് രാജ്യത്തിന്റെ ആത്മവിശ്വാസമാണ്. രാഷ്ട്രപതിയുടെ വാക്കുകളില്‍ നിറഞ്ഞത് രാജ്യത്തിന്റെ ശക്തവും, സുദൃഢവുമായ ഭാവിയാണ്. ഇതിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നന്ദി അറിയിക്കുന്നു.

പത്ത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോണ്‍ഗ്രസാണ് സാമ്പത്തിക നയങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനെ ഉപദേശിക്കാന്‍ വരുന്നത്.

കോണ്‍ഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകര്‍ത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കോണ്‍ഗ്രസ് ഒറ്റരാത്രി കൊണ്ട് മറിച്ചിട്ടു. ഭരണഘടനാ മൂല്യങ്ങളെ കോണ്‍ഗ്രസ് തടവിലാക്കി, മാദ്ധ്യമങ്ങള്‍ക്ക് പൂട്ടിട്ടു. അതേ കോണ്‍ഗ്രസ് തന്നെ ഇന്ന് രാജ്യത്തെ തകര്‍ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Top