മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാള്‍ സമ്മാനം അതാവട്ടെയെന്ന് മോദി

ന്യൂഡല്‍ഹി: പിറന്നാള്‍ സമ്മാനമായി എന്താണ് വേണ്ടത് എന്ന ചോദ്യത്തിന് വ്യത്യസ്ത ഉത്തരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് പിറന്നാള്‍ സമ്മാനമായി എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് ചെയ്യേണ്ടതെന്ന് മോദി പറഞ്ഞു. തന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ട്വിറ്ററിലൂടെ നന്ദി അറിയിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Since many have asked, what is it that I want for my birthday, here is what I seek right now:

Keep wearing a mask and wear it properly.

Follow social distancing. Remember ‘Do Gaj Ki Doori.’

Avoid crowded spaces.

Improve your immunity.

Let us make our planet healthy.
— Narendra Modi (@narendramodi) September 17, 2020

‘പിറന്നാള്‍ സമ്മാനമായി എന്താണ് വേണ്ടതെന്ന് നിരവധി പേരാണ് എന്നോട് ചോദിച്ചത്. എനിക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ പറയാം: എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കണം. നമുക്ക് ആരോഗ്യമുള്ള ലോകം സൃഷ്ടിക്കാം’, വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Top