കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനോടുബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് നിയന്ത്രണം.
ഒന്നാം തീയതി വൈകുന്നേരം 3.30 മുതൽ 8.00 മണി വരെ അത്താണി എയർപോർട്ട് ജങ്ഷൻ മുതൽ കാലടി മറ്റുർ ജങ്ഷൻ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ പാടുള്ളതല്ല.
രണ്ടാം തീയതി പകൽ 11 മുതൽ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവർ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചു