മലയാള സിനിമകൾക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം; പ്രൈം റീല്‍സ് അടുത്ത വര്‍ഷം മുതൽ

ലയാള സിനിമകൾ റിലീസ് ചെയ്യാൻ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. പ്രൈം റീല്‍സ് എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ ഇന്ന് ക്രിസ്മസ് ദിനത്തില്‍ ലോഞ്ച് ചെയ്തു. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു റിലീസ് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ ലോഗോ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിലൂടെ എല്ലാ വെള്ളിയാഴ്ചയും മലയാളം സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകര്‍ പറയുന്നത്. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും ചിത്രങ്ങള്‍ കാണാം.

പുതുവര്‍ഷം ജനുവരി 1നാണു ആദ്യ ചിത്രത്തിന്റെ റിലീസ്. പ്രൊഫ: പ്രൊഫ. സതീഷ് പോള്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍’ ആണ് പ്രൈം റീല്‍സില്‍ എത്തുന്ന ആദ്യ ചിത്രം. സൈജു കുറുപ്പ്, മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചി ഇൻഫോപാർക്ക്‌ ആസ്ഥാനമായ ഐയോണ്‍ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ സംരഭത്തിനു പിന്നിൽ. ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണയും അർജുൻ നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൺഫെഷൻസ് ഓഫ് എ കുക്കു’, സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന ‘വാക്ക്’, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സുമേഷ് ആൻഡ് രമേഷ്’ എന്നിവയാണ് പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

Top