ബ്രിട്ടൻ രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും തങ്ങളുടെ ആദ്യ കൺമണിയെ പ്രതീക്ഷിക്കുന്നു. ഈ വസന്തകാലത്തോടെ അവർ ആദ്യത്തെ കണ്മണിയെ പ്രതീക്ഷിക്കുന്നു എന്ന് അറിയിച്ചു. തിങ്കളാഴ്ചയാണ് കെൻസിങ്ടൺ കൊട്ടാരം ഈ വിവരം അറിയിച്ചത്.
ഹാരി രാജകുമാരനും സുസ്സെക്സ് ഡച്ചസ് മേഗൻ മാർക്കിളും ഓസ്ട്രേലിയ, ഫിജി, ടോങ്ക, ന്യൂസീലൻഡ് എന്നിവിടങ്ങൾ സന്ദർശിക്കാനായി തിങ്കളാഴ്ച സിഡ്നിയിൽ എത്തിയപ്പോഴാണ് ഈ കാര്യം പറയുന്നത്. ഇരുവരെയും ഒരു നോക്ക് കാണാനായി നൂറു കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരനും ഭാര്യ മേഗനും 16 ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായി സിഡ്‌നിയിലെത്തി. സിഡ്‌നി ഹാര്‍ബര്‍ റെസിഡന്‍സിയാണ് ഇവര്‍ എത്തിയത്.
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇരുവരുടെയും വിവാഹം മെയ് 19 ന് വിന്‍ഡ്‌സോര്‍ കാസില്‍ വെച്ചാണ് നടന്നത്. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഹാളിലാണ് അതിഥികള്‍ക്ക് വിരുന്ന് നൽകി. ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടിന് ഉടമകളാണ് ഇരുവരും. തങ്ങളുടെ വിവാഹത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനു പകരം ആ പണം ചാരിറ്റികള്‍ക്ക് സംഭാവന നല്‍കണമെന്ന് അന്ന് ഹാരി രാജകുമാരനും മേഗനും അഭ്യര്‍ത്ഥിച്ചിരുന്നു. ഇരുവരുടെയും വിവാഹം തന്നെ ലോകത്തെ ഏറെ വിസ്മയിപ്പിച്ച ഒന്ന് ആയിരുന്നു.