തൃശ്ശൂർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു. നവംബർ 18 മുതൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സക്കായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തെ തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റിയ ആൾ ആയിരുന്നു ഇദ്ദേഹം.