തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ നേരത്ത് സഹദേവന്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവന്‍. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഇയാള്‍ ജയിലില്‍ തടവുകാരനായി എത്തിയത്. പൊലീസും ജയില്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.