ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് സ്റ്റേറ്റ് പ്രിസണില്‍ ശിക്ഷ ലഭിച്ച തടവുകാര്‍ക്ക് ജീവിതത്തെ ക്രമീകരിക്കുന്നതിനായി സൗജന്യ ടാബ്ലറ്റ് കംപ്യൂട്ടേഴ്‌സ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത, ഇംബുക്കുസ്, സംഗീതം തുടങ്ങിയവ ലഭ്യമാകുന്ന ടാബ്ലറ്റുകളായിരിക്കും ഇവര്‍ക്ക് നല്‍കുക. കൂടാതെ ജയിലധികൃതരെ പരാതി അറിയിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും.
അധികാരികളുടെ അനുവാദത്തോടെ കുടുംബാഗംങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഇതില്‍ ലഭിക്കും. ന്യൂയോര്‍ക്കിലുള്ള 50,000ത്തില്‍ പരം തടവുകാര്‍ക്ക് ഇതിന്റെ അനുകൂല്യം ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടാബ്ലറ്റുകള്‍ക്ക് ആവശ്യമായ തുക ന്യുയോര്‍ക്ക് സ്റ്റേറ്റ് നല്‍കുന്നതല്ലെന്നും, മറിച്ചു കറക്ഷന്‍ സര്‍വ്വീസ് കമ്പനി ജെ. പെയായിരിക്കും ഇതിനാവശ്യമായ തുക സംഭരിക്കുകയെന്നും കമ്മീഷണര്‍ അറിയിച്ചു.