തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ നല്‍കി ജയില്‍വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലില്‍ കഴിയുന്നവരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ. പുരുഷ തടവുകാര്‍ക്ക് ഷര്‍ട്ടിനും മുണ്ടിനും പകരം പാന്റ്‌സും ഷര്‍ട്ടും നല്‍കണം. സ്ത്രീ തടവുകാര്‍ക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുര്‍ത്തയോ നല്‍കാനും ജയില്‍വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജയിലുകളില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങണം. കൂടുതല്‍ തുറന്ന ജയിലുകള്‍ ആരംഭിക്കണം. തടവുകാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്. വിഷന്‍ 2030 എന്ന പേരിലാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

Top