പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാവുന്ന ചിത്രം ‘സലാര്‍ പാര്‍ട്ട് വണ്‍-സീസ് ഫയര്‍’ റിലീസിനൊരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് സലാര്‍. മലയാളി താരം പൃഥ്വിരാജ് സുകുമാരന്‍ സിനിമയുടെ ഭാഗമാണെങ്കിലും കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സിനിമയുടെ ട്രെയ്ലര്‍ എത്തിയതോടെ പ്രഭാസിനൊപ്പം പ്രാധാന്യത്തില്‍ പൃഥ്വിയും ഉണ്ടെന്ന് ഉറപ്പായി. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷനായി മുംബൈയില്‍ എത്തിയിരിക്കുകയാണ് താരം.
പൃഥ്വിരാജ് തന്നെയാണ് മുംബൈയില്‍ എത്തിയതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ക്യാമറയ്ക്ക് മുമ്പില്‍ ചില ദിവസങ്ങള്‍ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സലാര്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വരദരാജ മന്നാര്‍ ആണ് പൃഥ്വിരാജ് കഥാപാത്രം. സമൂഹമാധ്യമങ്ങള്‍ കഥാപാത്രത്തിന്റെ ചിത്രം താരം മുഖ ചിത്രമാക്കിയിട്ടുണ്ട്.
കെജിഎഫിനോട് ഏറെ സമാനമായ പശ്ചാത്തലത്തിലുള്ള ട്രെയിലറില്‍ നിന്ന് സലാര്‍ ഒരു ‘ആക്ഷന്‍ പാക്ക്ഡ്’ ചിത്രമായിരിക്കും എന്നാണ് സൂചന. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.