ലംബോര്‍ഗിനിക്ക് അരക്കോടി നികുതിയടച്ച് പൃഥ്വി മോട്ടോര്‍ വകുപ്പിന്റെ ഗുഡ് ബുക്കില്‍

കൊച്ചി: തന്റെ ഇഷ്ട വാഹനമായ ലംബോര്‍ഗിനി സ്വന്തമാക്കാന്‍ അരക്കോടി നികുതിയടച്ച് സൂപ്പര്‍ താരം പൃഥ്വിരാജ്. രണ്ടരകോടി വില വരുന്ന പുതിയ കാറിന് വേണ്ടി കൊച്ചിയിലാണ് പൃഥിരാജ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതൊടെ മോട്ടോര്‍ വകുപ്പിന്റെ ഗുഡ് ബുക്കില്‍ കയറിയിരിക്കുകയാണ് പൃഥിരാജ്.

ആഡംബര കാറുകള്‍ വാങ്ങുന്നതിന് പല താരങ്ങളും നികുതിവെട്ടിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഇഷ്ടവാഹനം വാങ്ങന്‍ കേരളത്തില്‍ തന്നെ നികുതി അടച്ച് പൃഥ്വി മാതൃകയാകുന്നത്.

അടുത്തയിടെ മലയാളത്തിലെ ചില താരങ്ങള്‍ പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയിരുന്നു.

Top