വിവാഹത്തോടെ അഭിനയ ലോകത്തില്‍ നിന്ന് മാറിനിന്ന സംവൃതാ സുനിലിന്റെ തിരിച്ചുവരവ് ആഘോഷിച്ച് പൃഥിരാജും ജയസൂര്യയും. മൂവരും ചേര്‍ന്ന് കേക്ക് മുറിച്ചാണ് സംവൃതയുടെ തിരിച്ചുവരവിനെ ആഘോഷമാക്കിയത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സംവൃതയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് സംവൃതയും പൃഥ്വിരാജും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. വാസ്തവം, തിരക്കഥ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായിട്ടും സംവൃത അഭിനയിച്ചിരുന്നു. ഇവര്‍ വിവാഹിതരായാല്‍, ത്രീ കിങ്സ്, 101 വെഡ്ഡിങ്സ് ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ജയസൂര്യയും സംവൃതയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ലാല്‍ജോസിന്റെ തന്നെ ഡയമണ്ട് നെക്ലേസിലായിരുന്നു സംവൃത അവസാനമായി അഭിനയിച്ചത്. 2012 ല്‍ അഖില്‍ ജയരാജുമായിട്ടുള്ള സംവൃതയുടെ വിവാഹം ശേഷമാണ് താരം സിനിമയില്‍ നിന്ന് മാറി നിന്നത്. ബ്രേക്കിന് ശേഷമുള്ള താരത്തിന്റെ മടങ്ങിവരവും തന്റെ ആദ്യ സംവിധായകനൊപ്പമായിരുന്നു.ലാല്‍ജോസ്, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കൊപ്പം ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജസ് ആയിട്ടായിരുന്നു സംവൃതയുടെ തിരിച്ചുവരവ്.
ബിജു മേനോന് നായകനാവുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് സംവൃത. പ്രജി
ത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.