ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നായകനായ പൃഥ്വി ഷായ്ക്ക് പുതിയ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. ഹെല്‍ത്ത് ഡ്രിങ്ക് ബ്രാന്‍ഡായ പ്രോട്ടീനെക്സുമായി അഞ്ച് വര്‍ഷത്തേയ്ക്കാണ് താരം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രോട്ടീനെക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് പൃഥ്വി ഷായെ തിരഞ്ഞെടുത്തിരിക്കുന്നത്.
We’re proud to announce our protein-rich association with the young cricketing sensation Prithvi Shaw! Here’s wishing him success for new record-breaking performances! Read more here: https://t.co/z1MFgBB8TT pic.twitter.com/rEdikjo8TR
— Protinex India (@ProtinexIndia) January 10, 2018
ഇതിന് മുന്‍പ് എംആര്‍എഫ് ടയേഴ്സുമായി പൃഥ്വി ഷാ കരാറിലേര്‍പ്പെട്ടിരുന്നു. പൃഥ്വിയുടെ നേതൃത്വത്തില്‍ ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 189 റണ്‍സിനു പരാജയപ്പെടുത്തിയിരുന്നു.