രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ പതിനെട്ടുകാരന് പൃഥ്വി ഷായ്ക്ക് സെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരെ രാജ്കോട്ടില്‍ നടക്കുന്ന മത്സരത്തിലാണ് പൃഥി ഷാ സെഞ്ചുറി അടിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പൃഥി ഷാ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിരാട് കൊഹ്ലിയും സംഘവും ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 133/1 എന്ന ശക്തമായ നിലയിലാണ്.
74 പന്തുകള്‍ മാത്രം നേരിട്ട് 11 ബൗണ്ടറികളുടെ സഹായത്തോടെ 75 റണ്‍സുമായി ക്രീസിലുള്ള പൃഥ്വി ഷായുടെ പ്രകടനമാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. ഒപ്പം ചേതേശ്വര്‍ പൂജാരയും അതിവേഗത്തില്‍ സ്കോര്‍ ചെയ്തതോടെ ആദ്യ സെക്ഷനില്‍ ഇന്ത്യ അനായാസം സെഞ്ചുറി കടന്നു. പൂജാര 56 റണ്‍സുമായി ക്രീസിലുണ്ട്.