മുംബൈ:പൃഥ്വിയെ അഭിനന്ദിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
കഴിവുണ്ടാകുക എന്നത് പ്രധാനപ്പെട്ട ഒരു സംഗതി തന്നെയാണ്. എന്നാല്‍ ആ കഴിവ് വെച്ച് നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും സച്ചിന്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കിയെടുക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നു, പൃഥ്വി അത്തരത്തിലുളള ഒരാളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ സാഹചര്യങ്ങളില്‍ കളിച്ച് മികച്ച പ്രകടനം നടത്താനും അത് തുടര്‍ന്ന് കൊണ്ടുപോകാനും സാധിക്കണമെങ്കില്‍ സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കഴിവാണ് പ്രധാനമായും വേണ്ടതെന്നും, പൃഥ്വിക്ക് ഈ കഴിവുണ്ടെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരുപിടി റെക്കോര്‍ഡുകളും ഷാ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റേന്തുമ്പോള്‍ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17ാം വയസ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചില്‍ തെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ഷായ്ക്കാണ്.